Trending

പെൺസുഹൃത്ത് പിണങ്ങി; ബാലുശ്ശേരി സ്വദേശിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ജീവനൊടുക്കി.


കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിൻ്റെ മുകൾ സ്വദേശിയായ ഷവാദ് (24) ആണ് മരിച്ചത്. പെൺസുഹൃത്ത് പിണങ്ങിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം നടന്നത്. 

യുവാവിന്റെ മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായി പോലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post