Trending

പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ ഉണ്ണികുളം സ്വദേശി അറസ്റ്റിൽ.


ബാലുശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവ് പിടിയിൽ. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ആദിൽ മുഹമ്മദ് (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുകാരി നൽകിയ പരാതിയിൽ ബാലുശ്ശേരി പോലീസ് പ്രതിക്കെതിരെ കേസെടുക്കുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. അറസ്റ്റിന് പിന്നാലെ പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

താമരശ്ശേരി പോലീസ് സ്റ്റേഷനും സമാനമായ കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇതു കൂടാതെ, മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും യുവാവിനെതിരെ കേസുകളുണ്ട്. പ്രതിയുടെ ഇത്തരം പ്രവൃത്തികൾ മാനസികമായ സ്വഭാവ വൈകൃതമാണെന്നാണ് പോലീസ് പറഞ്ഞു. പ്രതിക്കെതിരായ നിയമനടപടികൾ കർശ്ശനമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post