Trending

ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ പീഡിപ്പിച്ചു; ബാലുശ്ശേരിയിൽ 77-കാരൻ അറസ്റ്റിൽ.


ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. ബാലുശ്ശേരി കുറുമ്പൊയിൽ മണ്ടോത്തുമൂലയിൽ കേളനെ (77) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ബഡ്സ് സ്കൂൾ ബസ്സിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പ്രതി ബലപ്രയോഗത്തിലൂടെ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ബാലുശ്ശേരി പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post