Trending

ഓപ്പറേഷൻ തൂഫാൻ; പാലങ്ങാട് കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.


നരിക്കുനി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നരിക്കുനി മേലെ പാലങ്ങാട് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. സാരംഗ്, ഫവാസ്, ഷാമിൽ എന്നിവരെയാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. വില്പനയ്ക്ക് എത്തിച്ച 450 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. കൊടുവള്ളി എസ്ഐ രജ്ഞിത്, സിപിഒ ദീപക്, സന്ദീപ്, ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post