Trending

കേരള ബജറ്റ്-2026: ബാലുശ്ശേരി മണ്ഡലത്തിന് 15.45 കോടി രൂപയുടെ പദ്ധതികൾ.


ബാലുശ്ശേരി: സംസ്ഥാന ബജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് 15.45 കോടി രൂപ അനുവദിച്ചതായി എംഎൽഎ വി.ടി സൂരജ് അറിയിച്ചു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വയോജന ക്ലിനിക്കും മഹാത്മാ അയ്യങ്കാളി തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രവും വിഭാവനം ചെയ്യുന്ന ബജറ്റിൽ റോഡ് വികസനത്തിനും ടൂറിസം മേഖലയ്ക്കും മികച്ച പരിഗണന ലഭിച്ചു.

• മഹാത്മാ അയ്യങ്കാളി തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം - 50 ലക്ഷം.

• കൂരാച്ചുണ്ട് അങ്ങാടി തോട് അരിക് കെട്ടി സംരക്ഷിക്കുന്നതിന് 1.50 കോടി.

• പുനൂർ- പാടത്തുകുഴി- ആനപ്പാറ- ചോയിമഠം- കത്തറമ്മൽ റോഡിന് 1 കോടി.

• തലയാട് 27ാം മൈൽ റോഡിന് 2 കോടി.

• കൊടശ്ശേരി- തോരായി കടവ് റോഡിന് 2 കോടി.

• വാകയാട് രാമൻപുഴ തീര സംരക്ഷണത്തിന് 2 കോടി.

• ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കായി 2 കോടി.

• ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വയോജന ക്ലിനിക്കിന് 75 ലക്ഷം രൂപ.  

• അത്തോളി പഞ്ചായത്തിൽ കളി സ്‌ഥലത്തിന് 1 കോടി.

• ബാലുശ്ശേരി-നന്മണ്ട കൈരളി റോഡിന് 1 കോടി രൂപ.

• അത്തോളി കുനിയൻകടവ് റോഡിന് 60 ലക്ഷം.

• മുണ്ടോത്ത്- തെരുവത്ത്കടവ് റോഡിന് 50 ലക്ഷം.

• വട്ടോളി- മങ്കയം- തെച്ചി റോഡിന് 60 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കാതെ ക്ഷേമ പദ്ധതികളിൽ ഊന്നിയ സംസ്ഥാന ബജറ്റ് ബാലുശ്ശേരി മണ്ഡലത്തിന് മികച്ച പരിഗണനയാണ് നൽകിയതെന്ന് വി.ടി.സൂരജ് എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post