Trending

നാദാപുരം വാണിമേലിൽ യുവാവിന് കുത്തേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു.


നാദാപുരം: നാദാപുരം വാണിമേലിൽ വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു. വാണിമേൽ സ്വദേശി ഏകരം പറമ്പത്ത് അഷ്‌റഫിന്റെ മകൻ അർഷിദ് (23) നാണ് കുത്തേറ്റത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

സുഹൃത്ത് അൻസിഫാണ് കുത്തിയത്. ഇരുവരും വൈകീട്ട് വാണിമേൽ മുടിക്കൽ പാലത്തിൽ ചായ കുടിക്കാൻ എത്തിയിരുന്നു. ഇതിനിടയിൽ രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അൻസിഫ് അർഷിദിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. അർഷിദിന്റെ വയറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓടിപ്പോയ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post