Trending

താമരശ്ശേരി ചുരത്തിൽ വെച്ച് യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു.


അടിവാരം: താമരശ്ശേരി ചുരത്തിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു. കൽപ്പറ്റയിൽ നിന്നും കാറിൽ ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ വരികയായിരുന്ന കൽപ്പറ്റ സ്വദേശി ആസാദ് (28)നാണ് കടിയേറ്റത്. ഞായറാഴ്ച രാത്രി 8 മണിയോടെ യായിരുന്നു സംഭവം.

ഒൻപതാം വളവിൽ റോഡിൻ്റെ മറുവശത്തേക്ക് പോകാൻ ശ്രമിച്ച പാമ്പ് റോഡിനു നടുവിൽ നിന്നും മാറാതെ കിടന്നതിനാൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പാമ്പിനെ മാറ്റുന്നതിനായി കാറിൽ നിന്നിറങ്ങി പാമ്പിനെ പിടിച്ച സമയത്താണ് യുവാവിന് കാലിൽ കടിയേറ്റത്. കടിയേറ്റ ഭാഗം വേർപെട്ട രൂപത്തിലായിരുന്നു.

ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 108 ആമ്പുലൻസിലാണ് അടിയന്തിര സേവനം ലഭ്യമാക്കിയത്. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി.

Post a Comment

Previous Post Next Post