Trending

ബാലുശ്ശേരി കൊല്ലംങ്കണ്ടി അബ്ദുറഹീം നിര്യാതനായി.


ബാലുശ്ശേരി: കെഎന്‍എം മുന്‍ സംസ്ഥാന പ്രസിഡൻ്റ് ബാലുശ്ശേരി കൊല്ലംകണ്ടി മമ്മു സാഹിബിന്റെ മകന്‍ കൊല്ലംങ്കണ്ടി പി. അബ്ദു റഹീം (80) നിര്യാതനായി. ബാലുശ്ശേരി മഹല്ല് മുസ്ലീം ജമാഅത്ത് പ്രസിഡന്റ്, കെഎന്‍എം സംസ്ഥാന കമ്മിറ്റി അംഗം, എന്‍സിപി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, എന്‍സിപി ജില്ലാ കമ്മിറ്റി അംഗം, കൊയിലാണ്ടി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, ബാലുശ്ശേരി അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, കേന്ദ്ര ഭൂപണയ ബാങ്ക് പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: കദീജ പുല്ലുക്കര തലശ്ശേരി. മക്കള്‍: നൗഫല്‍ (ബയോ എനര്‍ജി സൊലൂഷന്‍ കോഴിക്കോട്, മുസ്ലിംലീഗ് സൗത്ത് നിയോജക മണ്ഡലം സെക്രട്ടറി), നൗഷിര്‍ (ഖത്തര്‍), നൗറസ് (ദുബൈ), നഹിയാന്‍ (അധ്യാപകന്‍ എ ആര്‍ നഗര്‍ എച്ച് എസ് എസ്). മരുമക്കള്‍: സജ്ന (ലീഗ് നേതാവ് കെപിഎ മജീദിന്റെ മകള്‍), മുബിന കുറ്റ്യാടി, ഫസീല മുക്കം. സഹോദരങ്ങള്‍: ബഷീര്‍ അഹമ്മത് (എന്‍സിപി ജില്ലാ സെക്രട്ടറി), അബ്ദുള്‍ സമദ് (ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി), ജമീല (മാങ്കാവ്), സഫിയ നടക്കാവ്, പരേതരായ സെയ്ത് മുഹമ്മത് ഹാജി ബാലുശ്ശേരി, ആര്‍.പി മറിയം പൂനൂര്‍.

ജനാസ നിസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന്  ബാലുശ്ശേരി മുക്ക് ഖബര്‍സ്ഥാനില്‍.

Post a Comment

Previous Post Next Post