Trending

ഓപ്പറേഷൻ തൂഫാൻ; എളേറ്റിൽ വട്ടോളിയിൽ 30 ഗ്രാം എംഡിഎംഎയമായി യുവാവ് പിടിയിൽ.

കൊടുവള്ളി: എളേറ്റിൽ വട്ടോളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. എളേറ്റിൽ വട്ടോളി തടയങ്ങൽ ഷിഹാബ് (34) ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊടുവള്ളി പോലീസ് നടത്തിയ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സ്കൂട്ടറിൻ്റെ ഡിക്കിയിൽ പ്ലാസ്റ്റിക്ക് പാക്കറ്റുകളിലും, ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയും, സ്വിപ്പ് ലോക്ക് കവറുകളുമാണ് പിടികൂടിയത്. യുവാവ് സഞ്ചരിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്ന ഷിഹാബ് മുമ്പും ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ട്.

കൊടുവള്ളി ഇൻസ്പെക്ടർ എ.യു ജയപ്രകാശ്, എസ്ഐമാരായ രഞ്ജിത്, അബ്ദു റഹ്മാൻ, എഎസ്ഐ സഫ്നേഷ്, എസ്‌സിപി അനൂപ് തറോൽ, പ്രവീൺ, സിപിഒ ശ്രീജേഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.

Post a Comment

Previous Post Next Post