Trending

പ്ലസ്‌വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നാളെ മുതൽ പ്രവേശനം നേടാം.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് നാളെ രാവിലെ 11 മുതൽ പ്രവേശനം നേടാം. ജൂലൈ 3 വൈകീട്ട് 5 മണിക്ക് മുൻപായി പ്രവേശനം പൂർത്തിയാക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് http://hscap.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് ‘Third Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്.
അലോട്ട്മെന്റ് ലെറ്റർ പ്രവേശന സമയത്ത് പ്രിന്റ് എടുത്ത് നൽകും. താൽക്കാലിക പ്രവേശനം നടത്തിയവർക്ക് ഈ ഘട്ടത്തിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. ഈ അലോട്ട്മെന്റോടെ ഹയർ ഓപ്ഷൻ നിലനിർത്താനുള്ള അവസരം അവസാനിക്കും എന്നതിനാൽ താൽക്കാലിക പ്രവേശനം നേടിയവർ ഉൾപ്പെടെ അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത ഫീസടിച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളു. അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി അടിസ്ഥാനമാക്കിയുള്ള അവസാന റാങ്ക് വിവരങ്ങളും വിദ്യാർത്ഥികൾക്ക് പരിശോധിക്കാനാകും.

Post a Comment

Previous Post Next Post