ഉള്ളിയേരി: സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി മുൻ അംഗവും നാലു പതിറ്റാണ്ടിലേറെയായി സിപിഐഎം ഉള്ളിയേരി ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം നേതാവുമായിരുന്ന കുട്ടികൃഷ്ണൻ മാസ്റ്റർ (79) അന്തരിച്ചു. കഴിഞ്ഞ ആറുമാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന കുട്ടികൃഷ്ണൻ മാസ്റ്റർ സാമൂഹിക, സഹകരണ, രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 1998 മുതൽ 2005 വരെ ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, 2010 മുതൽ 2015 വരെ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധ പയ്യോളി. മക്കൾ: രജനി, രജീഷ് (പാലോറ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: പ്രകാശൻ പെരിന്തൽമണ്ണ, ഷൈബ വാകയാട്.