Trending

ടിപ്പർ ലോറികളുടെ മത്സരയോട്ടം; കുന്ദമംഗലത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്.

കുന്ദമംഗലം: മുക്കം-കുന്ദമംഗലം റോഡിൽ ടിപ്പർ ലോറികളുടെ അതിവേഗവും മത്സരയോട്ടവും അപകടത്തിന് വഴിവെച്ചു. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കുന്ദമംഗലം സ്വദേശിനി സിന്ധുവിനെ ടിപ്പർലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ ചാത്തമംഗലം കള്ളുഷാപ്പ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുക്കം-കുന്ദമംഗലം റോഡിൽ ടിപ്പർ ലോറികളുടെ നിയന്ത്രണമില്ലാത്ത ഓട്ടം ഇരുചക്രവാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും നിരന്തരം ഭീഷണിയാകുന്നുവെന്ന പരാതികൾക്കിടെയാണ് അപകടം. ടിപ്പർ ലോറികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post