താമരശ്ശേരി: താമരശ്ശേരിയിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലിസ് നടത്തിയ വാഹന പരിശോധനക്കിടെ എംഡിഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കട്ടിപ്പാറ ആര്യംകുളം ലിജിൻ രാജ് (36), മുണ്ടപ്പുറം എം.പി ഫവാസ് (39), കോളിക്കൽ തട്ടാഞ്ചേരി മുഹമ്മദ് റാഫി എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ താമരശ്ശേരി ചുങ്കത്ത് വെച്ചാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്നും 4.31 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച KL59 T-9726 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.