Trending

യൂനിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങി, സ്കൂളിൽ എത്തിയില്ല; മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി.


താമരശ്ശേരി: താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. അമ്പായത്തോട് സ്വദേശിയും പ്ലസ്ടു വിദ്യാർത്ഥിയുമായ മയൂഷ് (17), പത്താം ക്ലാസ് വിദ്യാർത്ഥികളായ അനന്തു കൃഷ്ണ (15), എകരൂൽ രാജഗിരി നായാട്ടുകുന്നുമ്മൽ സരിദാസിൻ്റെ മകൾ അനുഷ്‌ക (15) എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 

പത്താം ക്ലാസ് വിദ്യാർത്ഥികളായ അനന്തുവും അനുഷ്‌കയും രാവിലെ വീട്ടിൽ നിന്നും യൂനിഫോമിൽ സ്കൂളിലേക്ക് പുറപ്പെട്ടെങ്കിലും ക്ലാസിൽ എത്താത്തതിനെ തുടർന്ന് അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. അനുഷ്‌കയുടെ സ്കൂൾ യൂനിഫോം സ്കൂളിന് അടുത്തുളള പ്രദേശത്തെ പറമ്പിൽ കളഞ്ഞ നിലയിൽ കണ്ടെത്തി. 

മയൂഷിൻ്റെ KL18 E 3076 ബൈക്കിന് പിറകിൽ അനുഷ്ക സഞ്ചരിക്കുന്ന ഫോട്ടോ ലഭിച്ചിട്ടുണ്ട്. അനന്തു സഞ്ചരിച്ചത് KL56 L 7492 അക്സസ് സ്കൂട്ടറിലാണ്. ഇവർ വയനാട് വഴി കർണാടകയിലേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക. PH: 0495  2222240.

Post a Comment

Previous Post Next Post