ബാലുശ്ശേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൽ ഓപ്പറേഷൻ തൂഫാൻ്റ ഭാഗമായ് ബാലുശ്ശേരി പോലീസിൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെയും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെയും പങ്കാളിത്തത്തോടെ കൂട്ടയോട്ടവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബാലുശ്ശേരി എംഎൽഎ ശ്രീ. വി.ടി സൂരജ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള മൈമിംഗും അരങ്ങേറി.
സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. കെ.ജെ വിനോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മംഗളദാസ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഡിവൈഎസ്പി ശ്രീ. ടി.എ അഗസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുത്തു. സബ് ഇൻസ്പെക്ടർ വി. ജീഷ്മ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വ്യാപാരി സംഘടന പ്രതിനിധികളായ പി.ആർ രഘുത്തമൻ, ഗഫൂർ, അധ്യാപകരായ ഷിബു കരുമല, പ്രശാന്ത്, തൂഫാൻ വാരിയർ ആരിഫ് എകരൂൽ, മദ്യനിരോധന സമിതി സെക്രട്ടറി ഭാസ്കരൻ എന്നിവർ സംസാരിച്ചു. സബ് ഇൻസ്പെക്ടർ പി. രാജേഷ് നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ, വിവിധ സാമൂഹിക സംഘടനകളുടെ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:
LOCAL NEWS