Trending

എളേറ്റിൽ വട്ടോളിയിൽ മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു: ഒഴിവായത് വൻ ദുരന്തം.


എളേറ്റിൽ: എളേറ്റിൽ വട്ടോളിക്ക് സമീപം ചെറ്റക്കടവിൽ ശക്തമായ മഴയിലും, കാറ്റിലും ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള മരം വൈദ്യുത ലൈനിലേക്ക് വീണ് വൈദ്യുത പോസ്റ്റുകൾ റോഡിലേക്ക് ഒടിഞ്ഞുവീണു. ഈ സമയത്ത് റോഡിൽ വാഹനങ്ങളോ, കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. 

റോഡിലേക്ക് മരവും, നാല് പോസ്റ്റുകളും വീണ് ഏറെനേരം ഈ റൂട്ടിലുള്ള ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ഇബി ജീവനക്കാർ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാട്ടുകാരുമായി ചേർന്ന് റോഡിന് കുറുകെ കിടന്ന പോസ്റ്റുകളും കമ്പികളും നീക്കം ചെയ്ത് ഗതാഗതവും വൈദ്യുതിബന്ധവും പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post