Trending

ഒൻപത് വയസ്സുകാരി മരിച്ചത് കവാസാക്കി രോഗത്തെ തുടർന്ന്; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്.


കോഴിക്കോട്: ജില്ലയിൽ ഷിഗല്ല റിപ്പോർട്ടുകൾക്കിടെ ആശങ്ക ഉയർത്തി അപൂർവ രോഗമായ കവാസാക്കിയും. കടലൂരിൽ മരിച്ച കോടിക്കൽ എഎംയുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയിഷ ഹെൽന (9) യുടെ മരണം കവാസാക്കി രോഗബാധയെ തുടർന്നാണെന്നാണ് നിഗമനം. കുട്ടിക്ക് പ്രകടമായ രോഗലക്ഷണങ്ങളെല്ലാം കവാസാക്കിയുടേത് ആയിരുന്നുവെന്നാണ് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നത്. മതിയായ ചികിത്സ നൽകിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. 

യഥാസമയം രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കുട്ടികളുടെ ജീവനെടുക്കാൻ വരെ സാധ്യതയുള്ള അപൂർവ്വ രോഗമാണ് കവാസാക്കി. രക്തക്കുഴലുകളിൽ ഗുരുതരമായ അണുബാധ സൃഷ്ടിക്കുന്ന കാവസാക്കി രോഗം കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. അതേസമയം, കവാസാക്കി പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post