Trending

രാജ്യത്ത് പെട്രോൾ, ഡീസൽ വിൽപ്പന നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പൂർണ്ണമായും പിൻവലിക്കും.


ന്യൂഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോൾ, ഡീസൽ വില്പന നിയന്ത്രണങ്ങൾ ജൂലൈ ഒന്നു മുതൽ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോളവിതരണ ശൃംഖല തകിടം മറിയുകയും ഇന്ധന ലഭ്യതയിൽ ആശങ്ക ഉയരുകയും ചെയ്തതിനെ തുടർന്നാണ് ഈ മാസം ആദ്യം ഇന്ധന വിതരണത്തിൽ കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ ഡീസലായും വില്പന പരിമിതപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ധന വിതരണ സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ജൂലൈ ഒന്നു മുതൽ ട്രാൻസ്പോർട്ട് കമ്പനികൾ ഉൾപ്പെടെയുള്ള വാണിജ്യ ഉപഭോക്താക്കൾക്ക് യാതൊരുവിധ അളവ് നിയന്ത്രണങ്ങളുമില്ലാതെ റീട്ടെയ്ൽ പമ്പുകളിൽ നിന്ന് നേരിട്ട് പെട്രോളും ഡീസലും വാങ്ങാനാകും.

Post a Comment

Previous Post Next Post