Trending

മുക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്.


മുക്കം: മുക്കം കറുത്ത പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പ്രദേശത്ത് ഇന്ന് പെയ്ത ശക്തമായ മഴയിലാണ് അപകടം ഉണ്ടായത്. കറുത്തപറമ്പ് ഇറക്കത്തിൽ നിന്ന് കാരശ്ശേരി ഭാഗത്തേക്കുള്ള ഷോർട്ട് വേ റോഡിന് സമീപത്തുവെച്ചാണ് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. 

അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മഴയെ തുടർന്ന് റോഡിൽ നിന്നും വാഹനം തെന്നിമാറി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായി കരുതുന്നത്. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.

Post a Comment

Previous Post Next Post