Trending

ഓട്ടോകളിൽ കുട്ടികളെ സ്കൂളിൽ അയക്കരുതെന്ന വാർത്ത വ്യാജം; വിശദീകരണവുമായി എംവിഡി.


തിരുവനന്തപുരം: ഓട്ടോയിൽ കുട്ടികളെ സ്കൂളിൽ അയക്കരുതെന്ന് മോട്ടർ വാഹന വകുപ്പ് നിർദ്ദേശം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്ന ഈ വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ യാതൊരുവിധ നിർദ്ദേശങ്ങളും നൽകിയിട്ടില്ലെന്ന് എംവിഡി അറിയിച്ചു. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി, അനുവദനീയമായ എണ്ണം കുട്ടികളുമായി ഓട്ടോകൾക്ക് സുരക്ഷിത സർവീസുകൾ നടത്താൻ ഒരു തടസവുമില്ലെന്നും എംവിഡി വ്യക്തമാക്കി.

സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നോൺ-ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ വിടരുതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഓട്ടോയിൽ കുട്ടികളെ സ്കൂളിൽ അയക്കുന്നത് ഒഴിവാക്കണമെന്ന് എംവിഡി നിർദ്ദേശം നൽകിയെന്നായിരുന്നു വാർത്ത. എന്നാൽ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നും നിർദ്ദേശമുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എംവിഡി വ്യക്തമാക്കി.

Post a Comment

Previous Post Next Post