Trending

ഓപ്പറേഷൻ തൂഫാൻ; അത്തോളിയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിൽ.


അത്തോളി: അത്തോളിയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. പേരാമ്പ്ര ചേനോളി സ്വദേശി കടുക്കാട്ടുമ്മൽ നാസറിൻ്റെ മകൻ ചിമ്പി എന്ന അഫ്നാജ് (26), കുറ്റ്യാടി അരൂർ സ്വദേശി പിടുപിടുപ്പൻ ചാലിൽ അബ്ദുള്ളയുടെ മകൻ ഹർഷാദ് (28) എന്നിവരാണ് ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അത്തോളി പൂക്കോട് ജംഗ്ഷനിൽ നിന്നും പിടിയിലായത്. ഇതില്‍ അഫ്‌നാജ് കാപ്പ ചുമത്തപ്പെട്ടയാളും, 11 കേസുകളില്‍ പ്രതിയാണെന്നും പോലിസ് പറഞ്ഞു. ഇവരില്‍ നിന്നും 250 ഗ്രാം കഞ്ചാവും, 0.52 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച KL59 D 7766 മാരുതി ആൾട്ടോ കാർ പോലീസ് കസ്റ്റിഡിയിലെടുത്തു.

ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കോഴിക്കോട് ജില്ലാ റൂറൽ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ജില്ലാ ഡാൻസാഫ് സംഘവും അത്തോളി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അത്തോളി സർക്കിൾ ഇൻസ്പെക്ടർ എം. സജിത്തിൻ്റെ നേതൃത്വത്തില്‍ പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു. എ എസ്ഐ സജിത്ത്, എസ് സിപിഒ ഷംനാസ്, വി.സി ബിനീഷ്, സി.എം സുനില്‍കുമാര്‍, സിപിഒ ടി.കെ ശോഭിത്ത്, ഡി.ബി ലിതിന്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post