ഉള്ളിയേരി: ഉള്ളിയേരിയിൽ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തെരുവത്ത്കടവ് കൊയക്കാട് സ്വദേശി നടുവിലക്കണ്ടി മീത്തൽ വിജയൻ (63) ആണ് മരിച്ചത്. ബാലുശ്ശേരിയിൽ നിന്ന് ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഇന്ന് രാവിലെ 11.40 ഓടെ പത്തൊൻപതാം മൈലിൽ എക്സൈസ് ഓഫീസിന് മുൻവശത്തായിരുന്നു അപകടം. നാട്ടുകാരും ഹൈവെ പോലീസും ചേർന്ന് സിപിആർ നൽകി മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പ. മക്കൾ: അരുൺ, വിഷ്ണു. മരുമകൾ: ജീൻസി.