മാനന്തവാടി: വയനാട് വൈത്തിരിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അത്തോളി കൊയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10ന് ആയിരുന്നു ഇയാൾ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.