Trending

തിക്കോടിയിൽ മലമ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.


കൊയിലാണ്ടി: തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി (മലേറിയ) രോഗം സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പനിയോടൊപ്പം ശക്തമായ വിറയൽ, തലവേദന, പേശി വേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഇതിനു പുറമെ മനംപുരട്ടൽ, ഛർദ്ദി, ചുമ, കണ്ണിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുക തുടങ്ങിയവയും ലക്ഷണങ്ങളാകാം. 

കൊതുകുകടി ഏൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ വഴി. അനോഫിലിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടു വളരുന്നത് എന്നതിനാൽ വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദങ്ങളാണ് മലമ്പനിക്ക് കാരണമാകുന്നത്. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺ-കൊതുകുകൾ വഴിയാണ് രോഗം പ്രധാനമായും പകരുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ ഉൾപ്പെടെയുള്ള ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കാൻ സാധ്യതയുള്ള രോഗമാണിത്.

Post a Comment

Previous Post Next Post