Trending

പേരാമ്പ്ര കൈതക്കലില്‍ മരം കടപുഴകി ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഉള്ളിയേരി തെരുവത്തുകടവ് ലക്ഷം വീട് കോളനിയില്‍ ഹരിദാസന്‍ (58) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടില്‍ ശശി (58)ക്ക് റോഡിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് 4.15 ഓടെ കൈതക്കൽ കള്ളുഷാപ്പിന്റെയും വര്‍ക്കുഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍ മരമാണ് മഴയിലും കാറ്റിലും നിലംപതിച്ചത്. 

കടപുഴകിയ തണൽ മരം ഹരിദാസൻ്റെ കഴുത്തിന് പിന്നിലാണ് വീണത്. പേരാമ്പ്രയില്‍ നിന്നും നിലത്ത് കട്ട വിരിക്കുന്ന ജോലികഴിഞ്ഞ്  ഉള്ളിയേരിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഹരിദാസൻ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിദാസൻ്റെ അച്ഛൻ: പരേതനായ അച്യുതൻ. ഭാര്യ: നാരായണി. മകൻ: അർജുൻ (കട്ട പാകുന്ന തൊഴിലാളി) മരുമകൾ: സ്നേഹ.

Post a Comment

Previous Post Next Post