കാക്കൂർ: ഇന്നലെ അർദ്ധരാത്രിയിൽ കനത്ത മഴയിലും കാറ്റിലും കാക്കൂർ പോലീസ് സ്‌റ്റേഷന്റെ മതിൽ ഇടിഞ്ഞു വീണു. വലിയ മരത്തിന്റെ വേരുകളാൽ ദുർബലമായ ഭാഗമാണ് ഇടിഞ്ഞത്.
റോഡിലെ കല്ലും മണ്ണും നീക്കം ചെയ്തെന്നും, അടിയന്തിരമായി തന്നെ മതിൽ ശാസ്ത്രീയമായി പുനർനിർമ്മിക്കുമെന്നും കാക്കൂർ സി.ഐ സജു എബ്രഹാം പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ പി. ഇസ്മയിൽ സ്ഥലം സന്ദർശിച്ചു.