Trending

ആന്റിവെനം ലഭിച്ചില്ല; പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു.


മലപ്പുറം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസുകാരൻ മരിച്ചു. പെരിന്തൽമണ്ണ മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കടിച്ചത് ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പായതിനാൽ, ഇന്ത്യയിൽ ലഭ്യമായ ആന്റിവെനം ഫലപ്രദമായിരുന്നില്ല. കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വച്ചാണ് പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ പുലർച്ചെ കുട്ടി വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

Post a Comment

Previous Post Next Post