പേരാമ്പ്ര: പേരാമ്പ്ര പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
പാൽ കൊടുത്തതിന് തൊട്ടുപിന്നാലെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂർ എംഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.