Trending

നന്മണ്ടയിൽ വീട്ടുമുറ്റത്ത് നിന്നും അണലിയെ പിടികൂടി.


നന്മണ്ട: നന്മണ്ട പന്ത്രണ്ടിലെ വീട്ടുമുറ്റത്ത് നിന്നും അണലി പാമ്പിനെ പിടികൂടി. തെക്കേ ആറാംകോട്ട് നാരായണൻ മാസ്റ്ററുടെ വീട്ടുമുറ്റത്ത് നിന്നുമാണ് അണലിയെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യാദൃശ്ചികമായാണ് വീട്ടുമുറ്റത്ത് ഇരപിടിച്ച് കിടക്കുന്ന അണലിയെ വീട്ടുകാർ കാണാനിടയായത്. 

ഉടൻതന്നെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് താമരശ്ശേരി ആർആർടി അബ്ദുൽ കരീം സ്ഥലത്ത് എത്തുകയും അണലിയെ പിടികൂടുകയും ചെയ്തു. ഉഗ്രവിഷമുള്ള അണലിയിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് വീട്ടുകാർ രക്ഷപ്പെട്ടത്.

Post a Comment

Previous Post Next Post