Trending

പൂനൂർ കോളിക്കലിൽ യുവതിക്ക് പാമ്പുകടിയേറ്റു.


പൂനൂർ: പൂനൂർ കോളിക്കലിൽ യുവതിക്ക് പാമ്പുകടിയേറ്റു. കോളിക്കൽ വട്ടിക്കുന്നുമ്മൽ റസീന (43) ക്കാണ് വീട്ടുമുറ്റത്ത് നിന്നും ചകരിയെടുക്കുമ്പോൾ കൈയ്ക്ക് കടിയേറ്റത്. ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ നാലു ദിവസത്തിനിടെ താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി 4 പേർക്ക് പാമ്പു കടിയേറ്റിരുന്നു. ഞായറാഴ്ച താമരശ്ശേരി കാരാടിയിൽ റോഡരികിൽ വെച്ച് യുവാവിനും, തിങ്കളാഴ്ച കോരങ്ങാട് വയലിൻ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന 10 വയസ്സുകാരനും, തച്ചംപൊയിൽ വെച്ച് റോഡരികിൽ നിൽക്കുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും, ഇന്നലെ വെളിമണ്ണ വെച്ച് മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചു വയസ്സുകാരിക്കുമാണ് പാമ്പുകടിയേറ്റത്.

Post a Comment

Previous Post Next Post