Trending

ഒടുവിൽ മിൽമ പാലിൻ്റെ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ, ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ.


തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാലു മുതൽ ആറു രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. 

എന്നാൽ, തെരഞ്ഞെടുപ്പായതിനാൽ വില വ‌ർദ്ധനയ്ക്ക് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ല. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർദ്ധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർദ്ധന നടപ്പാക്കിയിരുന്നില്ല.

Post a Comment

Previous Post Next Post