Trending

കോടഞ്ചേരി മൈക്കാവിൽ മദ്ധ്യവയസ്കന് പാമ്പ് കടിയേറ്റു.


കോടഞ്ചേരി: കോടഞ്ചേരി മൈക്കാവിൽ മദ്ധ്യവയസ്കന് പാമ്പുകടിയേറ്റു. മൈക്കാവിൽ വാടകവീട്ടിൽ താമസിക്കുന്ന കൊട്ടിയൂർ സ്വദേശി നെല്ലോളിചാലിൽ ഗോപി (58) യ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് പകൽ വീട്ടുമുറ്റത്ത് പുല്ല് പറിക്കുമ്പോഴായിരുന്നു സംഭവം. 

ഗോപിയുടെ കൈയ്ക്കാണ് പാമ്പ് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടിച്ച പാമ്പിനെ തല്ലിക്കൊന്നതായി ഗോപി പറഞ്ഞു.

Post a Comment

Previous Post Next Post