Trending

വീട്ടിൽ മോഷണ ശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഫയർഫോഴ്സ് എത്തി പുറത്തെടുത്തു.

കൊയിലാണ്ടി: വീട്ടിൽ മോഷണത്തിന് എത്തിയ കള്ളൻ കിണറ്റിൽ വീണ നിലയിൽ. കൊയിലാണ്ടി നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്. ഒടുവിൽ കൊയിലാണ്ടി ഫയർഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. 

രാവിലെ ഏഴു മണിയോടെ വീട്ടമ്മ മുറ്റം അടിച്ചുവാരുന്നതിനിടെയാണ് കിണറിന്റെ ഗ്രിൽ നീങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കിണറിൽ നിന്നും കയറാനാവാതെ നില്ക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കണ്ടെത്തിയത്. ശുചിമുറി വഴി വീട്ടിൽ കയറാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് കാൽ വഴുതി വീഴുകയായിരുന്നു. കൊയിലാണ്ടി പോലീസ് മോഷണശ്രമത്തിന് കേസ് എടുത്തു.

Post a Comment

Previous Post Next Post