Trending

കട്ടിപ്പാറയിൽ മധ്യവയസ്കന് പാമ്പുകടിയേറ്റു; കടിച്ച പാമ്പിനെയുമായി ആശുപത്രിയിലെത്തി.


കട്ടിപ്പാറ: കട്ടിപ്പാറയിൽ മധ്യവയസ്കന് പാമ്പുകടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്റഫ് (45) നാണ് കടിയേറ്റത്. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. വീടിനു സമീപത്തുള്ള മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കവെയാണ് പാമ്പുകടിയേറ്റത്.

ഉടൻ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പ്രാഥമിക ചികിത്സക്ക് ശേഷം അഷ്‌റഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post