Trending

താമരശ്ശേരി പഴയ ബസ്‌സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ബീം അടർന്നുവീണു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


താമരശ്ശേരി: താമരശ്ശേരി പഴയ ബസ്‌സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ കംഫർട്ട് സ്റ്റേഷനോട് ചേർന്ന ഭാഗത്തെ ബീമിൻ്റെ ഭാഗം അടർന്നു വീണു. ഇന്ന് രാവിലെ 9.15 ഓടെയാണ് സംഭവം. ഏതു സമയത്തും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതാണ് സ്റ്റാൻ്റിലെ ഈ ഭാഗം. ഇന്ന് ഞായറാഴ്ച ആളുകൾ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവാക്കി. 

സമീപത്ത് നിർത്തിയിട്ട ബൈക്കിൽ അടർന്നു വീഴുന്ന ശബ്ദം കേട്ട് തൊട്ടടുത്ത് നിന്ന യാത്രക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിൻ്റെ ബീമിൽ പലയിടത്തും വിളളലുണ്ട്. സീലിംഗ് പല ഭാഗവും അടർന്നുവീണ നിലയിലാണ്. സൺഷെയ്ഡ് തകർന്നു കിടക്കുന്നു. തൂണുകളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post