താമരശ്ശേരി: അടിവാരത്ത് യുവാവിനെ വീട്ടിൽക്കയറി വെട്ടിയ കേസിലെ പ്രതിയെ പിടികൂടാൻ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. അടിവാരം എലിക്കാട് സ്വദേശി പൂവിലേരി അബ്ദുൽ ഫാരിസിനെതിരെയാണ് പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാർച്ച് 7ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അടിവാരം പാറക്കടവ് ഫസൽ മുഹമ്മദ് (23) നെയായിരുന്നു പ്രതി വാളുവീശി ആക്രമിച്ചത്. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത 218/26 കേസിലെ പ്രതിയാണ് അബദുൽ ഫാരിസ്.