കൂട്ടാലിട: ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിടയ്ക്ക് സമീപം ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കായണ്ണ, നരിനട സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ സമീപത്തെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ട വാഹനം കാണുന്നത്.
ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. ആളൊഴിഞ്ഞ ഭാഗമായതിനാൽ അപകടം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.