Trending

ഡിഗ്രിയുണ്ടോ?, മുൻ പരിചയം വേണ്ട; കോഴിക്കോട് എയർപോർട്ടിൽ ജോലി നേടാം.

കോഴിക്കോട്: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹ സ്ഥാപനം കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസ് കമ്പനി ലിമിറ്റഡ് (AAICLAS) സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ നിയമനം നടത്തുന്നു. കോഴിക്കോട് എയർപോർട്ടിൽ 17 ഒഴിവുകളാണുളത്. തുടക്കക്കാർക്കാണ് അവസരം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8.

യോഗ്യതകൾ എന്തൊക്കെ?.
• ജനറൽ/OBC/EWS വിഭാഗക്കാർക്ക് കുറഞ്ഞത് 60% മാർക്ക് ആവശ്യമാണ്.
• SC/ST വിഭാഗക്കാർക്ക് കുറഞ്ഞത് 55% മാർക്ക് മതിയാകും.

ഭാഷാപരിചയം.
• ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ വായിക്കാനും സംസാരിക്കാനും അറിയണം.
• പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം.

മെഡിക്കൽ ഫിറ്റ്നസ് ആവശ്യകതകൾ
• കണ്ണ് പരിശോധനയും കളർ ബ്ലൈൻഡ്നസ് പരിശോധനയും പാസാകണം.
• കാഴ്ചയും കേൾവിയും സാധാരണ നിലയിലായിരിക്കണം.
• എക്‌സ്-റേ ഉപകരണങ്ങളിൽ കാണിക്കുന്ന വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവ് വേണം.
• നല്ല ആശയവിനിമയ കഴിവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.

ട്രെയിനിങ് കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 സ്റ്റൈപന്റ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നതോടെ 30,000 രൂപ മുതൽ പ്രതിമാസം ശമ്പളമായി ലഭിക്കും. ഇതിനൊപ്പം തന്നെ മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ.
ഉദ്യോഗാർത്ഥികൾക്ക് ഡിഗ്രിയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഇന്റർവ്യൂന് ക്ഷണിക്കും. ഇന്റർവ്യൂന് ലഭിക്കുന്ന മാർക്കിന് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

Post a Comment

Previous Post Next Post