Trending

താമരശ്ശേരിയിൽ ഇ വി ചാർജ്ജിംഗ് മെഷീന് അകത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി.


താമരശ്ശേരി: ഇ വി ചാർജ്ജിംഗ് മെഷീന് അകത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി. താമരശ്ശേരി വട്ടക്കുണ്ടിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഗോ ഈസി ഇ വി ചാർജ്ജിംഗ് സ്റ്റേഷൻ്റെ മെഷീന് അകത്തു നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ചാർജ് ചെയ്യാനായി എത്തിയ വാഹനത്തിൻ്റെ ഡ്രൈവറാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് ജീവനക്കാർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ നിന്നും ആർ.ആർ.ടി അംഗം കരീം എത്തി പാമ്പിനെ പിടികൂടി.

Post a Comment

Previous Post Next Post