Trending

മദ്രസാ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ.


കൊടുവള്ളി: പതിനാലുകാരിക്കു നേരെ നിരന്തരം ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കാരാട്ടുപൊയിൽ കെ.പി മുഹമ്മദ് ഷെരീഫ് (27) നെയാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്. 

2025 സെപ്റ്റംബർ മാസമാണ് കേസിനാസ്പപദമായ സംഭവം. ജില്ലാ ശിശുസംരക്ഷണ ഓഫീസറിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. പോക്സോ പ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post