Trending

വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ; ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഉത്തരവിട്ട് യുഡിഎഫ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം. അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. കെഎസ്ആർടിസി ബസ്സുകളിൽ ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപവത്കരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3000 രൂപ വർധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി വി.ഡി സതീഷന്‍റെ പ്രഖ്യാപനം.

അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപ വർധിപ്പിച്ചു. ഇത് ആദ്യഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും 1000 രൂപ കൂട്ടി. കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരന്‍ പ്രോടേം സ്പീക്കറാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി. അസഫലിയെ നിയമിച്ചു. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച നടക്കും. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും വി.ഡി.എസ് അറിയിച്ചു.

Post a Comment

Previous Post Next Post