താമരശ്ശേരി: താമരശ്ശേരിയിൽ പത്തു വയസുകാരന് പാമ്പു കടിയേറ്റു. കോരങ്ങാട് സ്വദേശി യൂസഫിൻ്റെ മകൻ മുഹമ്മദ് റയാൻ (10)നാണ് പാമ്പുകടിയേറ്റത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കുട്ടി വയലിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
താമരശ്ശേരിയിൽ വയലിൽ കളിച്ചുകൊണ്ടിരുന്ന പത്തു വയസുകാരന് പാമ്പു കടിയേറ്റു.
bywebdesk
•
0