Trending

കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.


വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ സ്വദേശി മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം- മാനന്തവാടി സർവീസ് നടത്തുന്ന മിന്നൽ ബസ്സാണ് തിങ്കളാഴ്ച പുലർച്ചെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. നാരായണൻ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഷിജിയും അമനും മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post