കൊടുവള്ളി: കൊടുവള്ളി കളരാന്തിരിയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാഞ്ഞിരോട് പുറായിൽ വാടകയ്ക്ക് താമസിക്കും ബാലുശ്ശേരി കരുമല സ്വദേശി രജീഷിൻ്റെയും ശ്യാമിലിയുടെയും മകൻ ശ്രീരാഗ് (11) ആണ് മരിച്ചത്. വീടിൻ്റെ വരാന്തയിലെ തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് വൈകീട്ട് അഞ്ചോടെയാണ് കണ്ടെത്തിയത്. കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
സംഭവസമയം ഭാര്യയുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീടിൻ്റെ മറ്റു ഭാഗത്തായിരുന്നു. പിതാവും മാതാവും ജോലിക്ക് പോയതായിരുന്നു. ഇളയ സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ശ്രീരാഗ്. ഇതിനിടെയാണ് തൂങ്ങിയതെന്നാണ് കരുതുന്നത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ അയൽക്കാർ കുട്ടിയെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.