Trending

തച്ചംപൊയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന് പാമ്പ് കടിയേറ്റു.


താമരശ്ശേരി: തച്ചംപൊയിൽ ചാലക്കരയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിന് പാമ്പു കടിയേറ്റു. കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പിൽ ഷെമീദ് (21) നാണ് തച്ചംപൊയിൽ റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്. 

ഇന്ന് രാത്രി എട്ടോടെ താമരശ്ശേരി-കൊയിലാണ്ടി റോഡിലാണ് സംഭവം. കടിച്ചത് ഏത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ഇന്ന് വൈകീട്ട് വയലിൽ കളിക്കുകയായിരുന്ന പത്തു വയസ്സുകാരനും, ഇന്നലെ താമരശ്ശേരി കാരാടിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനും പാമ്പുകടിയേറ്റിരുന്നു.

Post a Comment

Previous Post Next Post