Trending

കൊടുവള്ളിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം 5 പേർക്ക് പരിക്ക്.

കൊടുവള്ളി: കൊടുവള്ളിയിലും കിഴക്കോത്തും തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

റോഡിലൂടെ നടന്നു പോകുന്നതിനിടെയായിരുന്നു കടിയേറ്റത്. കൊടുവള്ളി പാലക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരൻ ചമൽ സ്വദേശി രാജൻ (50), കെഎംഒ കോളേജ് വിദ്യാർത്ഥി തയ്യിബ് (22), കിഴക്കോത്ത് സ്വദേശിനി രത്നേശ്വരി (48), പാലക്കുറ്റി സ്വദേശിനി ഫാത്തിമ സുഹാന (19), മാനിപുരം സ്വദേശിനി ഹംദ ഫാത്തിമ (14) എന്നിവർക്കാണ് കടിയേറ്റത്.

Post a Comment

Previous Post Next Post