Trending

ഒളവണ്ണ ടോൾ പ്ലാസയിൽ നിരക്ക് പുതുക്കി; പ്രാദേശിക വാഹനങ്ങൾക്ക് പ്രതിമാസം 350 രൂപ.


കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 350 രൂപയാക്കി. ടോൾ പ്ലാസ കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം തുടങ്ങുമ്പോൾ ഇത് 340 രൂപയായിരുന്നു. ജില്ലയിൽ രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളിൽ നാഷണൽ പെർമ്മിറ്റ് ഇല്ലാത്തവയ്ക്ക് 50 ശതമാനം ഇളവ് പുതുതായി അനുവദിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകൾ 
വാഹനത്തിൻ്റെ തരം,ഒരു വശത്തേക്കുള്ള നിരക്ക്, 24 മണിക്കൂറിനകം തിരിച്ചു വരുമ്പോൾ അടക്കേണ്ട തുക, കോഴിക്കോട് രജിസ്റ്റർ ചെയ്തതും നാഷണൽ പെർമിറ്റ് ഇല്ലാത്തതുമായ വ്യാവസായിക വാഹനങ്ങളുടെ നിരക്ക് എന്ന ക്രമത്തിൽ. (ബ്രാക്കറ്റിൽ ടോൾ പ്ലാസ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന നിരക്ക്) 

1. കാർ, ജീപ്പ്, വാൻ, എംഎൽവി: 130(130)- 65(65)- 65.

2. എൽസിവി, എൽജിവി, മിനിബസ്: 210(205)-110(105)-105.

3. ബസ്, ട്രക്ക്(2 ആക്സിൽ): 445(435)- 220(215)- 220.

4. വ്യവസായിക വാഹനങ്ങൾ(3 ആക്സിൽ): 485(475)- 245(235)- 245.

5. ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്പ്മെൻ്റ്, എംഎവി(4-6 ആക്സിൽ): 700(680)- 345(340)- 350.

6. ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങൾ: 850( 830)- 425(415)- 425.

Post a Comment

Previous Post Next Post