കുറ്റ്യാടി: കുറ്റ്യാടി പാറക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചെറിയ കുമ്പളത്ത് വാണിയ പീടികയിൽ കുഞ്ഞമ്മദ് (78) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ കുറ്റ്യാടി ചെറിയ കുമ്പളത്തെ റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റിന് സമീപമായിരുന്നു അപകടം.
ചെറിയ കുമ്പളം ടൗണിൽ നിന്നും ഫ്രഷ് ഹൈപ്പർ മാർക്കറ്റിലേക്ക് സ്കൂട്ടർ തിരിക്കുന്നതിനിടയിൽ കുറ്റ്യാടി ഭാഗത്തു നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞമ്മദിന് ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.45 ഓടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഫാത്തിമ വി.പി. മക്കൾ: അബ്ദുറഹീം (മസ്കറ്റ്), യാസർ (മസ്കറ്റ്), ഫാസിൽ (ജിദ്ദ), ഫാറൂഖ് (ഖത്തർ), സൈഫുദ്ദിൻ (ജിദ്ദ), സലാഹുദ്ദിൻ (ലണ്ടൻ), ഷമീബ, ഷബീന, ആബിദ (ഖത്തർ). മരുമക്കൾ: അബൂബക്കർ നൊച്ചാട്, മുജീബ് വേളം, ഈസ കുനിങ്ങാട്, ജസീല കൊയിലാണ്ടി, നസീറ, അസ്‌ന, നൗഫിന, ജാസിറ, മിന്ന. സഹോദരങ്ങൾ: മറിയം, അബ്ദുൽ കരീം, മൊയ്തു മാസ്റ്റർ (മസ്ക്കറ്റ്), അസൈനാർ, സാറ.