റിയാദ്: സൗദി അറേബ്യയിലെ അൽഹസ്സയിൽ വാഹനത്തിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. നടുവണ്ണൂർ കൂട്ടാലിട സ്വദേശി നടുക്കണ്ടിയിൽ മുഹമ്മദ് അജ്മൽ (27) ആണ് മരിച്ചത്. അൽഹസ്സ മുബാറസിലെ റാഷിദിയയിലാണ് സംഭവം. അജ്മൽ ഒൻപതു മാസം മുൻപാണ് സൗദിയിൽ എത്തിയത്. അൽഹസ്സയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
അവിവാഹിതനാണ് അജ്മൽ. നടുക്കണ്ടിയിൽ അബ്ദുൽ അസീസിൻ്റെയും റസിയയുടെയും മകനാണ്. മൃതദേഹം കിംഗ് ഫഹദ് ആശുപ്രതിയിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയ്ക്കായി സഊദിയിലുളള രക്ത ബന്ധുക്കളോ നാട്ടിൽ നിന്ന് മാതാപിതാക്കളോ എത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.