പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുന്ന അജ്ഫാന്‍ ബസും കോഴിക്കോടേക്ക് പോകുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസ്സിലെ ഡ്രൈവർ സീറ്റിന് തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയെയും ടാങ്കർ ലോറിയുടെ ഡ്രൈവറെയും പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെയും ടാങ്കറിൻ്റെയും മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ പട്ടിക താഴെ നൽകുന്നു:
01. മാനസ 62 / F
02. നജ 21 / F
03. അതുല്യ 25 / F
04. പ്രകാശൻ 55 / M
05. അജിത്ത് 22 / M
06. നിഖിൽ 18 / M
07. പത്മിനി 65 / F
08. ആതിര 28 / F
09. സുനില 46 / F
10. ഗീത 49 / F
11. സുജിത 43 / F
12. സജിദ 44 / F
13. ചന്ദ്രൻ 64 / M
14. സുമ 54 / F
15. ഡോ. കെ. വിനോദ് -
16. കെ. കെ. വിജയൻ 79 / M
17. കീർത്തന 23 / F
18. ലിബിന 35 / F
19. അനുപ്രിയ 22 / F
20. ഗീത 48 / F
21. രാജൻ 54 / M
22. തിരിച്ചറിഞ്ഞിട്ടില്ല -